ആംബുലന്‍സ് വിട്ടുനല്‍കിയില്ല; മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍

വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍. ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കിയില്ല.ഇന്നലെ വൈകിട്ടാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരില്‍ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റര്‍ ഉണ്ടെന്നും ആംബുലന്‍സ് വിട്ടു നല്‍കണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നല്‍കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലന്‍സ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്. വിവരങ്ങള്‍ അറിയിക്കുന്നതില്‍ പ്രമോട്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ട്രൈബല്‍ ഡെവലെപ്‌മെന്റ് ഓഫീസര്‍ വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തു.രണ്ട് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും ലഭ്യമല്ലായിരുന്നു എന്നാണ് പട്ടികജാതി വകുപ്പിന്റെ വിശദീകരണം.സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...