ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി

ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ് നടപടി. ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഡിസി ബുക്സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇപി ജയരാജനും ഡിസി ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്തുവിട്ടത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. പുസ്തകത്തിന്റെ ഉള്ളടക്കമെന്ന പേരില്‍ വലിയ വിവാദമായതോടെയാണ് ജയരാജന്‍ നിയമ നടപടിയിലേക്ക് നീങ്ങിയത്.

Leave a Reply

spot_img

Related articles

ഷീലാ സണ്ണി വ്യാജ മയക്കുമരുന്ന് കേസ്സ്; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയില്‍.കൊടുങ്ങല്ലൂര്‍ എസിപി വി കെ രാജുവിന്റെ...

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന്ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി.പോലീസ് സംഘം ഫ്ലാറ്റിൽ എത്തി പരിശോധന നടത്തുന്നു.തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലാണ് പരിശോധന.ഫ്ലാറ്റിൽ ലഹരി...

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും: വി.ശിവൻകുട്ടി

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന...

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് ജില്ലയില്‍...