നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി

ശബരിമല തീർത്ഥാടകൻ ബസ് തട്ടി മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് തീർത്ഥാടകൻ ബസ് തട്ടി മരിച്ചത്. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്.മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പൊലിസ് പറഞ്ഞു. യുവാവിന്റെ മൃതദേഹം നിലയ്ക്കിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ; പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും.വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം...

പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു

തൃശൂർ മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ്...

കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വെഞ്ഞാറമൂട് നിന്നും കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതിമാരുടെ മകൻ അർജുൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ...

വേമ്പനാട് കായലിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാർ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി...