സ്വത്തു തർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിധി ഇന്ന്. കോട്ടയം അഡിഷനൽ സെഷൻസ് ജഡ്‌ജി ജെ.നാസർ മുൻപാകെ 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണയാണു കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായത്. 2022 മാർച്ച് 7നായിരുന്നുകേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതർക്കത്തെത്തുടർന്നു കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെയും മാതൃസ ഹോദരനായ മാത്യു സ്കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്.