ഐ.ജി.എസ്.ടി (സംയോജിത ചരക്കുസേവന നികുതി) ഇനത്തിൽ കേര ളത്തിന് ലഭിക്കേണ്ട തുകയിൽ നിന്ന് 965.16 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു.വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ കണക്കുകളിൽ തട്ടിപ്പു നടന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പങ്കുവെക്കേണ്ട നികുതിയിലും വെട്ടിക്കുറവ് വരുത്തിയത്.ഏപ്രിലിൽ ഐ.ജി.എസ്.ടി ഇനത്തിൽ ലഭിക്കേ ണ്ട 1700 കോടി രൂപയിൽ നേരത്തെയുള്ള പൂളി ലെ നഷ്ടം കണക്കാക്കിയാണ് 965.16 കോടി രൂ പ കുറച്ച് സംസ്ഥാനത്തിന് നൽകിയതെന്ന് മ ന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേ ളനത്തിൽ പറഞ്ഞു.ഐ.ജി.എസ്.ടി സംബന്ധി ച്ച് കൃത്യമായ കണക്ക് ഇപ്പോഴും ചരക്കുസേവ നനികുതി സമ്പ്രദായത്തിൽ ലഭ്യമാക്കിയിട്ടില്ല.പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപത്തി നും വായ്പക്ക് ഗാരൻ്റി നിൽക്കുന്നതിന്റെ പേരി ൽ ഈ വർഷം സംസ്ഥാന സർക്കാറിന് വായ്‌പ യെടുക്കാവുന്ന തുകയിൽ നിന്ന് 3300 കോടി രൂ പ കുറച്ചിരുന്നു.