ജില്ലാ വനിതാ ശിശു വികസന ഓഫീസ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഈ വാക്കത്തോണോടെ ജില്ലയിലെ ക്യാമ്പയിനു തുടക്കമായി. സ്കൂൾ കൗൺസിലേഴ്‌സ്, മഹിളാ മന്ദിരത്തിലെ കുട്ടികൾ എന്നിവരുടെ ഫ്ലാഷ് മൊബോടെ തുടങ്ങിയ വാക്കത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്തു.
സബ് കളക്ടർ ആൽഫ്രഡ് ഒ വി സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി. ജില്ലാ വനിതാ ശിശുവികസന ഓഫീസർ തസ്‌നീം പി എസ് , സാമൂഹ്യനീതി ഓഫീസർ ഷൈനി മോൾ എം, ലയൻസ് ക്ലബ് ഗവെർണർ എം എ വഹാബ് എന്നിവരും പരിപാടിയിൽ പങ്കാളികളായി. റോയൽ ബൈക്ക് റൈഡേഴ്‌സ്, എൻ എസ് എസ്, എസ് പി സി , ലേ കോളജ് വിദ്യാർത്ഥികൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജീവനക്കാർ , ഹബ് ജീവനക്കാർ, അർബൻ II സി ഡി പി ഒ,തുടങ്ങി മുന്നൂറോളം പേർ വാക്കത്തോണിൽ പങ്കെടുത്തു.