രണ്ടാം യാമം ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്.ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽആർ. ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം

. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം.: ജോയ് മാത്യു.സുധീർ കരമന, മുൻ നായിക രേഖ ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.തിരക്കഥ -ആർ. ഗോപാൽ.ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകരസംഗീതം മോഹൻ സിതാര ഗാനങ്ങൾ – നേമം പുഷ്പരാജ്.ഛായാഗ്രഹണം – അഴകപ്പൻ.എഡിറ്റിംഗ് – വി.എസ്.വിശാൽ.കലാസംവിധാനം -ത്യാഗു തവനൂർ,മേക്കപ്പ് – പട്ടണം റഷീദ്. പട്ടണം ഷാ.കോസ്റ്റ്യും – ഡിസൈൻസംഘട്ടനം മാഫിയാ ശശി, ഇന്ദ്രൻസ് ജയൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂ സർ – രാജേഷ് മുണ്ടക്കൽപരസ്യകല – മനു സാവഞ്ചി.നൃത്തം – മധു, സജി വക്കം സമുദ്ര’സൗണ്ട് മിക്സിങ് -എൻ ഹരികുമാർ ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരംപ്രൊഡക്ഷൻ മാനേജർ – ഹരീഷ് കോട്ട വട്ടം..പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർപ്രൊജക്റ്റ് ഡിസൈൻ – ഏ.ആർ.കണ്ണൻ’ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.ഫോട്ടോ – ജയപ്രകാശ് അതളൂർ.

Leave a Reply

spot_img

Related articles

BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്...

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

‘വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണ്, വിഷലിപ്തമായ കുപ്രചരണങ്ങളിൽ വഴി തെറ്റരുത്’: രാജീവ് ചന്ദ്രശേഖർ

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ...

“ഇങ്ങനൊരു നടനെ ഇനി കിട്ടാൻ ബുദ്ധിമുട്ടാണ്” ; തുടരും സ്പെഷ്യൽ വീഡിയോ പുറത്ത്

ഏപ്രിൽ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തിയടക്കം പ്രത്യക്ഷപ്പെടുന്ന...