കോഴിക്കോട് താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി

മൂന്നുപേര്‍ താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഒരാള്‍ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാള്‍ ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.താമരശേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ താത്കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്ന റിപ്പോര്‍ട്ട് ആണ് സ്‌കൂള്‍ അധികൃതര്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതെങ്കിലും ഇക്കാരണത്താല്‍ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂളിന് ലഭിച്ചത്. അതിനിടെ പ്രവേശനം നേടാനായി പൊലീസ് അകമ്ബടിയോടെ കുട്ടികളുമായി എത്തിയ വാഹനം കെഎസ്യു, എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രവേശനത്തിനുശേഷം കുട്ടികളെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ തിരികെ എത്തിച്ചു.അര മണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവര്‍ക്ക് പ്രവേശനം നല്‍കി. മറ്റ് രണ്ടു കുട്ടികള്‍ കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിലാണ് പ്രവേശനം നേടിയത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...