ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

നിലവില്‍ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയില്‍വെ പാലവും, അഞ്‌ജി ഖാദ് റെയില്‍വെ പാലവും ഉള്‍പ്പെടുന്ന 272 കിലോമീറ്റർ വരുന്ന റൂട്ട് ആണിത്.ഉദ്ധംപൂർ – ശ്രീനഗർ – ബാരമുളള റെയില്‍വെ ലിങ്ക് പ്രോജക്ടിൻറെ ഭാഗമാണ് റൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനില്‍ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.സംസ്ഥാനത്ത് 46000 കോടി രൂപയുടെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന സംവിധാനങ്ങള്‍ ഉള്ള പ്രത്യേക വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ടൂറിസം മേഖലയില്‍ അടക്കം വലിയ കുതിപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷ.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....