മലയാറ്റൂർ പുതുഞായർ തിരുനാള്‍ ഒമ്പതിന് കൊടിയേറും

അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാള്‍ ഒമ്പതിന് കൊടിയേറും.12നാണു പ്രധാന തിരുനാള്‍. താഴത്തെ പള്ളിയില്‍ ഒമ്പതിനു രാവിലെ ആറിന് ആഘോഷമായ പാട്ടുകുർബാനയെതുടർന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും . വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന. കുരിശുമുടിയില്‍ വൈകിട്ട് 5.30 ന് തിരുനാളിന് കൊടിയേറും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിക്കും.

10ന് വൈകിട്ട് 5.30ന് തിരുസ്വരൂപങ്ങള്‍ പഴയ പള്ളിയില്‍നിന്ന് ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം. ഇടവകയില്‍ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് അങ്ങാടി പ്രദക്ഷിണം.11 ന് വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ.തിരുനാള്‍ ദിനമായ 12ന് രാവിലെ 5.30ന് കുർബാന: ഫാ. അരുണ്‍ മാടൻ. 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുർബാന: ഫാ. ഷിബു കാളാംപറമ്പില്‍. വചന സന്ദേശം: ഫാ. വിമല്‍ . വൈകിട്ട് അഞ്ചിന് പൊൻപണം എത്തിച്ചേരും. ആറിന് കുർബാന: ഫാ. ഡോ. ലിജോ കുറിയേടൻ.കുരിശുമുടിയില്‍ 12ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ജോസഫ് തെക്കിനേടത്ത് കാർമികത്വം വഹിക്കും. ഒമ്പതിന് ആഘോഷമായ തിരുനാള്‍ പാട്ടുകുർബാന: ഫാ. ആന്റണി വാഴക്കാല. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കല്‍.17, 18, 19 തീയതികളിലാണ് എട്ടാമിടം തിരുനാള്‍. കുരിശുമുടിയില്‍ നിന്നു പൊൻപണം ഇറക്കുന്ന തീർഥാടകർ താഴത്തെ പള്ളിയില്‍ നേരത്തെ പേരുകള്‍ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ വരുന്നവർ തിരിച്ചറിയല്‍ കാർഡിന്റെ കോപ്പി നല്‍കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...