കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്

കോന്നി കുളത്തുമൺ ഭാഗത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് കാട്ടാനയെ തുരത്താൻ പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ റബ്ബർ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷൻ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടാവുകയാണെങ്കിൽ ഇവ തിരിച്ചറിഞ്ഞ് അലാറം ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാക്കും. അലാറത്തിന്റെ ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് മാറുമെന്നും പ്രദേശവാസികൾക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണിൽ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ, ഡി എഫ് ഒ എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കുളത്തുമൺ നിവാസികൾ ആവശ്യപ്പെുകയും തുടർന്ന് കുളത്തുമണിൽ കാട്ടാനയെ തുരത്താൻ വനംവകുപ്പ് അലാറം സ്ഥാപിക്കുകയുമായിരുന്നു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...