എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ ആഘോഷത്തിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ മുഖ്യാതിഥിയാകും

എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ ആഘോഷത്തിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ മുഖ്യാതിഥിയാകും. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും, ആഡിസ് അബാബ ഹോളി ട്രിനിറ്റി കത്തീഡ്രലിലും ഔദ്യോ​ഗിക സ്വീകരണം നൽകി. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥ്യാസ് മലങ്കരസഭാധ്യക്ഷനെ സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി. മലങ്കരസഭയുടെ പ്രതിനിധി സംഘവും കാതോലിക്കാ ബാവായ്ക്കൊപ്പമുണ്ട്.നാളെയാണ് ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ. അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയർ ചടങ്ങുകൾക്കു വേദിയാകും.അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. അശ്വിൻ ഫെർ ണാണ്ടസ്, ഫാ. ഗീവർഗീസ് ജോൺസൺ, ജേക്കബ് മാത്യു, ജോജോ പി.ജോൺ എന്നിവരാണ് ഓർത്തഡോക്സ് സഭാ പ്രതിനിധി സംഘത്തിലുള്ളത്.

Leave a Reply

spot_img

Related articles

ഷോൺ ജോർജ് പുറത്തുവിട്ട ഡയറി വിവരങ്ങൾ: ബിജെപിയിൽ അമർഷം

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ അമർഷം. വി....

ESA വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ - ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്...

മെസി കേരള സന്ദർശന തട്ടിപ്പ്: എസ്‌ഐടിയുടെ നിർണായക നീക്കവുമായി പ്രാഥമിക റിപ്പോർട്ട്

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്‌ഐടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കഴിഞ്ഞ 10...