കാഞ്ഞിരപ്പള്ളി ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്തിലെ മുറിവാണ് മരണകാരണം.
കഴുത്തിലെ മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തി.പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണോ എന്ന് സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുവാനാണ് തീരുമാനം.