ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. എം കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്(50) അനുജന്‍ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി 8.45 നാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന . കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച്‌ സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്‌കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച്‌ ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടന്നു. കാറിനുള്ളില്‍ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല.

Leave a Reply

spot_img

Related articles

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.സുരക്ഷാ...

കോട്ടയത്തെ ഇരട്ടക്കൊലപാതകം; കാരണം മുൻ വൈരാഗ്യം; പ്രതിയുടെ സഹോദരനും രണ്ട് സ്ത്രീകളും സംശയനിഴലിൽ

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പൊലീസ്.കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും...