ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്. സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: ആയിഷ, ദീമ. മാതാവ്: റുഖിയാ ബീവി. പിതാവ്: മുഹമ്മദ് അമീൻ. സഹോദരി: ഇഷ മഹനാസ്. സ്വാതന്ത്ര്യ സമര സേനാനി കെ.പി.എച്ച്. നഹയുടെ പൗത്രനാണ്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പനയത്തില്‍ ജുമ മസ്ജിദ് ഖബർസ്ഥാനില്‍.