ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി

ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ മൂലം പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി.4 മാസമായി 4000 രൂപ കിട്ടുന്നില്ല.പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്.കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്.ഇപ്പോൾ 4 മാസമായി പണം കിട്ടുന്നില്ലെന്ന് വിനോദിനിയുടെ അമ്മ പ്രസീത വിശദമാക്കുന്നത്.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പണം ലഭിച്ചിരുന്നു.പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂ‌ൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചിരുന്നു.പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂ‌ളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി. നേരത്തെ ആരോഗ്യവകുപ്പിൻ്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.

Leave a Reply

spot_img

Related articles

വി.ഡി. സതീശനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്‌റ്റിൽ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്‌റ്റിൽ.ചിറയിൻകീഴ് സ്വദേശി സോണി ആണ് പിടിയിലായത്. മാനസിക പ്രശ്‌നമുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഇന്നു കോടതിയിൽ...

വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ...

മുരാരി ബാബു അന്തരിച്ചു

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.ശബരിമല...

റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ...