ദേശീയ തീരദേശ വാമൊഴി ചരിത്ര സമ്മേളനം സമാപിച്ചു

കൊച്ചിയിലെ ഇടപ്പള്ളി കേരള മ്യൂസിയത്തിൽ മാധവൻനായർ ഫൗണ്ടേഷൻ ആതിധ്യമേകിയ പത്താമത് ത്രിദിന ദേശീയ വാമൊഴിചരിത്ര കോൺഫറൻസ് സമാപിച്ചു. ഓറൽ ഹിസ്റ്ററി കോൺഫറൻസ് ഓഫ് ഇന്ത്യ ജിയോജിത് ഗ്രൂപ്പുമായി സഹകരിച്ച് ആണ് 50 വിഷയ വിദഗ്ധർ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചത്. വൈപ്പിനിൽ അനുഭവപ്പെടുന്ന വേനൽ വെള്ളപ്പൊക്ക ദുരിതങ്ങൾ പോലെയുള്ളവയുടെ ആഘാതങ്ങൾ മറികടക്കാൻ സംയുക്ത ശ്രമങ്ങൾ ഉണ്ടാകണം. വിഭിന്ന പഠന ശാഖകളെയും സാങ്കേതിക വിദ്യ യെയും വിന്യസിച്ചു നവ ചരിത്ര നിർമിതി രീതി ശാസ്ത്രം വികസിപ്പിക്കണം. ശബ്ദമില്ലാതവരുടെ ശബ്ദമാകാൻ വാ മൊഴി ചരിത്രകാരന് കഴിയണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കേരള മ്യൂസിയം കൺസൾട്ടിംഗ് ഹിസ്റ്റോറിയനും പരിസ്ഥിതി ചരിത്രകാരനായ ഡോ. സെബാസ്റ്റിയൻ ജോസഫ്,കേരളാ മ്യൂസിയം ഡയറക്ടർ അതിഥി നായർ സക്കറിയാസ്, പ്രൊഫ അങ്കിത് അലം, സൂരജിത് സർകാർ, പൂജ സാഗർ, സ്വരൂപ് ഭട്ടാചാര്യ എന്നിവർ സംസാരിച്ചു

Leave a Reply

spot_img

Related articles

ഓർത്തഡോക്സ്-യാക്കോബായ തർക്കം: കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി നിർദേശം

ഓർത്തോഡോക്സ്-യാക്കോബായ തർക്കത്തിൽ കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവും...

കുവൈത്തിലെ തീപിടിത്തം; പരിക്കേറ്റ 30 മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.30 ലക്ഷം...

ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷം; എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച കെഎസ്‌യു നേതാക്കളെ സസ്പെൻഡ് ചെയ്തു

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു....

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി

പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്.പൊലീസ്...