സ്ഥാനമാനങ്ങൾക്ക് വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓർത്തഡോക്സ് സഭ വേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. ഉമ്മൻ ചാണ്ടിയെയും വി ഡി സതീശൻ വേദിയിൽ അനുസ്മരിച്ചു.കോട്ടയം ഭദ്രാസന ദിന ആഘോഷ പരിപാടിയിലാണ് പ്രസംഗം. നീതിയുടെ വഴിയെ നടന്ന ഒരാൾ ഉറങ്ങുന്ന മണ്ണിലാണ് ഞാൻ നിന്ന് സംസാരിക്കുന്നത്. നീതിയുടെ കൂടെയല്ലാതെ വിശ്വാസിയായ ഒരാൾക്ക് എവിടെ നിൽക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു.അതേസമയം ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്നം ജയന്തി ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍നില്‍ക്കെയാണ് നേതാക്കളുടെ തിരക്കിട്ട നീക്കം