മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീർത്ഥാടന പദയാത്ര റാന്നി പെരുനാട്ടിൽ നിന്നും ആരംഭിച്ചു. പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നൽകുന്നത്. പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ഡൽഹി- ഗുഡ്‌ഗാവ് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് തോമസ് മോർ അന്തോണിയോസ്, മാവേലിക്കര ഭദ്രാസനത്തിൻ്റെ അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ പോളികാർപ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ്, കൂരിയാ മെത്രാൻ ആന്റണി മാർ സിൽവാനോസ്,പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം, വികാരി ജനറൽമാരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, മോൺ. വർഗ്ഗീസ് മാത്യു കാലായിൽ വടക്കേതിൽ, മോൺ. തോമസ് കയ്യാലയ്ക്കൽ, ബഥനി ആശ്രമം സുപ്പീരിയൽ ജനറൽ റവ. ഡോ. ഗീവർഗ്ഗീസ് കുറ്റിയിൽ ഒഐസി, എംസിവൈഎം സഭാതല ഡയറക്ടർ ഫാ. പ്രഭീഷ് ജോർജ്, ഭദ്രാസന ഡയറക്ടർമാരായ ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. ജോബ് പതാലിൽ, ഫാ.അലോഷ്യസ് തെക്കേടത്ത്, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ എന്നിവർ സഹകാർമ്മികരായിരുന്നു.

