മുക്കുപണ്ടം പണയംവെച്ച്‌ തട്ടിപ്പ്; ഗോള്‍ഡ് അപ്രൈസറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച്‌ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗോള്‍ഡ് അപ്രൈസർ വളാഞ്ചേരി സ്വദേശി രാജനെ (67) പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി റഷീദ് അലി (37), പാറത്തോട്ടത്തില്‍ മുഹമ്മദ് അഷ്റഫ് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 221 പവൻ മുക്കുപണ്ടം പണയംവെച്ച്‌ 1.48 കോടി രൂപയാണ് തട്ടിയെടുത്തത്.

കഴിഞ്ഞവർഷം ഒക്ടോബർ 28 മുതല്‍ ജനുവരി 18 വരെയുള്ള കാലയളവില്‍ 10 അക്കൗണ്ടുകളിലായി 221 പവൻ മുക്കുപണ്ടമാണ് സ്വർണമെന്ന വ്യാജേന പണയംവെച്ചത്. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസർ. ജീവനക്കാർക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചിട്ടിക്ക് ജാമ്യമായി നല്‍കിയ സ്വർണവും ഇതിലുണ്ട്. പ്രതികള്‍ വർഷങ്ങളായി കെ.എസ്.എഫ്.ഇയില്‍ കോടികളുടെ ഇടപാട് നടത്തുന്നവരാണ്. മറ്റു പ്രതികളെ കണ്ടെത്താനായി ഊർജിത തിരച്ചില്‍ നടക്കുകയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിൻ്റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്‌.ഒ ബഷീർ ചിറക്കലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...