ആളുമാറി വിവാഹ സംഘത്തെ പോലീസ് ആക്രമിച്ചു. പത്തനംതിട്ട എസ്.ഐ. ജിനുവിൻ്റെ നേതൃത്വത്തിൽ ആണ്പൊലീസ് ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചത്.ട്രാവലിൽ യാത്ര ചെയ്ത വധുവരമാർ അടക്കം വിവാഹ പാർട്ടിയിലുള്ളവർ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാർ ഹോട്ടലിന് മുമ്പിൽ ബഹളം വെച്ച വരെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് ആള് മാറിയെന്ന വിചിത്ര മറുപടിയുമായി പൊലീസ്. എസ്ഐക്കെതിരെപ്രതിഷേധ സമരവുമായി കോൺഗ്രസ് രംഗത്തു വന്നു. നടപടി സ്വീകരിക്കണമെന്ന് ആൻ്റോ ആൻ്റണി എംപി ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
