‘പാലും പഴവും’ സെക്കൻ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

ഹൂയ്…എന്നെ മനസ്സിലായോ? അവിടെ ഉണ്ടോ? പോയോ?
ഒരു യുവാവിൻ്റെ ഫോണിൽക്കൂടിയുള്ള ചോദ്യം?
അതിന് അല്പം പ്രണയാദ്രമായി ഒരു പെണ്ണിൻ്റെ മറുപടി
ആരാ മനസ്സിലായില്ല.
ഈ ഫോൺ വിളിയുടെ കൗതുകവുമായി ‘പാലും പഴവും’ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.മീരാജാസ്മിനും, യുവ നടൻ അശ്വിൻ ജോസുമാണ് ഈ ചോദ്യവും ഉത്തരവുമായി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരി ക്കുന്നത്.

യുവാക്കളെ ഏറെ ആകർഷിക്കുന്ന ഈ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഇതിനകം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് കൗതുകകരമായ ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.ടു ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠുമാണ് ഈ ചിത്രം. നിർമ്മിച്ചിരിക്കുന്നത്.

കോമഡി ഫാമിലി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശാന്തി കൃഷ്ണാ അശോകൻ മണിയൻപിള്ള രാജു,,മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ,രചനനാ രായണൻകുട്ടി,സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ,ഷിനു ശ്യാമളൻ തുഷാരാ ,ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്,അതുൽ രാംകുമാർ, പ്രണവ് യേശുദാസ് ,ആർ.ജെ.സുരേഷ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം രാഹുൽ ദീപ്.എഡിറ്റർ പ്രവീൺ പ്രഭാകർ.സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്.ഗാനങ്ങൾ – സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ.പശ്ചാത്തല സംഗീതം ഗോപി സുന്ദർ.

കലാസംവിധാനം – സാബു മോഹൻ.മേക്കപ്പ് ജിത്ത് പയ്യന്നൂർ.കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാണു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ആഷിഷ് രജനി ഉണ്ണികൃഷ്ണൻ.

അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ.
പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ചന്ദ്രൻ
പ്രൊജക്റ്റ്‌ ഡിസൈനർ -ബാബു മുരുഗൻ,.

ഡിസൈൻസ് -യെല്ലോ ടൂത്ത്സ് . കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു.പാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...