വ്യോമസേനയുടെ സഹായങ്ങള്‍ ബില്ലു ചെയ്യുക സാധാരണ നടപടിയെന്നും, വിഷയം ചര്‍ച്ചയാകുന്നത് വീഴ്ച മറയ്ക്കാനുള്ള സിപിഐഎം ശ്രമമാണെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് അതിനപ്പുറത്ത് ഇതിന് യാതൊരു പ്രാധാന്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.