പണിമുടക്ക് ഭാഗികം

സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗണ്‍സിലിന്‍റെയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം.സർക്കാർ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാർ മാത്രമാണ് ഹാജരായത്. സെക്രട്ടറിയേറ്റില്‍ 70% ജീവനക്കാരെത്തി. കൊല്ലത്ത് ജോയിന്‍റ് കൗണ്‍സിലിന്‍റെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ആലപ്പുഴയിലും കോട്ടയത്തും സമരക്കാരും പൊലീസും തമ്മില്‍ വാക്കുതർക്കം ഉണ്ടായി.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച്‌ പഴയ സ്കീം നടപ്പിലാക്കുക. ശമ്ബളപരിഷ്കരണം കാലതാമസം ഇല്ലാതെ നടപ്പിലാക്കുക. ഡിഎ കുടിശ്ശിക നല്‍കുക. ലീവ് സറണ്ടർ പുനസ്ഥാപിക്കുക. മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്. സെക്രട്ടറിയേറ്റിന്‍റെ ഗേറ്റിന് മുമ്ബില്‍ ജോയിന്‍റ് കൗണ്‍സില്‍ പ്രവർത്തകർ പ്രതിഷേധിച്ചു. ഇടതുപക്ഷ സർക്കാർ ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ജോയിന്‍റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 2.45 ഓടുകൂടിയാണ് സംഭവം. കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ...

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ...

പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ട്; കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌...

പിപിഇ കിറ്റ് അഴിമതി; മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല

കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത്...