സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ദില്ലി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ ശ്രമിക്കവേ, കോടതിയുടെ സമയം കളയരുതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.എന്നാല്‍ കേസിനെ സംബന്ധിച്ചുള്ള അർഹമായ വിശദാംശങ്ങള്‍ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നല്‍കിയത്.ഇന്നു പരിഗണനയ്ക്ക് എത്തുന്ന ഹർജികളില്‍ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

spot_img

Related articles

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി.ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചത്.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്.അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.പനിയെ...

അസമില്‍ പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം

അസമില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം .കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ...

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന്...