നിരഞ്ജ് മണിയൻപിള്ള രാജുവും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

സിനിമാ പ്രവർത്തകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽ വെച്ചാണ് സംഭവം.മസ്തിഷ്‌ക മരണം എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജ് മണിയൻപിള്ള രാജുവും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉൾപ്പടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്.നടൻ മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻകൂടിയായ നിരഞ്ജ് സഞ്ചരിച്ച വാഹനവും അപകടത്തിൽപെട്ടത്. അപകടത്തെക്കുറിച്ച് നിരഞ്ജ് തന്നെ സിനിമാ പ്രൊമോഷനിടെ വിശദീകരിച്ചു. “വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്‌നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെ.എസ്.ആർ.ടി.സി ബസാണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല.” നിരഞ്ജ് പറഞ്ഞു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...