ജനറൽ നരവനെയുടെ പുസ്‌തക വിവാദം കത്തുന്നതിനിടെ ആദ്യ പ്രതികരണവുമായി ജനറൽ നരവനെ

ജനറൽ നരവനെയുടെ പുസ്‌തകം പുറത്തുവന്നത് എങ്ങനെ എന്നതിൽ വിവാദം കത്തുന്നതിനിടെ തന്റെ പുസ്തകത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി ഇതാണെന്ന് സൂചിപ്പിച്ചുകൊണ്ട് ആദ്യ പ്രതികരണവുമായി ജനറൽ നരവനെ.വിവാദം ഉണ്ടായതിനു ശേഷം എക്‌സിൽ സ്ക്രീന്ഷോട് പങ്കുവച്ചാണ് ജനറൽ നരവനെയുടെ ആദ്യ പ്രതികരണം. പെൻഗ്വിൻ ബുക്‌സിൻ്റെ വിശദീകരണം ആണ് ഇതാണ് തൻ്റെ പുസ്‌തകത്തിൻറെ ഇപ്പോഴത്തെ അവസ്ഥ എന്ന് എന്നെഴുതി സ്ക്രീന്ഷോട് ആയി ജനറൽ നരവനെ പങ്കുവച്ചത്.അതായത് പുസ്ത‌കം വിൽപ്പന ആരംഭിച്ചിട്ടില്ലെന്ന് ജനറൽ എം എം നരവനെയും പറയുന്നു.

രാഹുൽ ഗാന്ധിയുടെ വാദം തള്ളിയാണ് പെൻഗ്വിൻ ബുക്‌സിന്റെ വിശദീകരണം. പ്രസിദ്ധീകരിച്ച പുസ്‌തകവും പ്രീ ഓർഡറും ഒന്നല്ലെന്നും പ്രീ ഓർഡർ എന്ന് പറഞ്ഞാൽ പുസ്‌തകം പ്രസിദ്ധീകരിച്ചുവെന്നല്ല അർത്ഥമെന്നും പെൻഗ്വിൻ വ്യക്തമാക്കി. പുസ്‌തകത്തിന്റെ കാര്യത്തിൽ സുതാര്യമായ നിലപാടാണുള്ളതെന്നും പെൻഗ്വിൻ അറിയിച്ചു. കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നൽകാത്ത പുസ്‌തകത്തിൻ്റെ പകർപ്പ് പുറത്ത് വന്നതിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം തുടങ്ങിയിരുന്നു. പകർപ്പുകൾ പുറത്തുവന്നതിൽ ആസൂത്രിതശ്രമമുണ്ടായി എന്നാണ് സ്പെഷ്യൽ സെൽ വ്യക്തമാക്കുന്നത്. ചൈനീസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയം രാഹുൽ പരാമർശിച്ചതിന് പിന്നാലെയാണ് ഇതിൻ്റെ പിഡിഎഫ് വ്യാപകമായി പ്രചരിച്ചത്. കൂടാതെ പുസ്‌തകത്തിൻ്റെ പകർപ്പുമായി രാഹുൽ സഭയിലും എത്തി. പുസ്‌തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽപോലും വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് വിശദീകരണം. എന്നാൽ, 2023ൽ പുസ്ത‌കം ആമസോണിൽ നിന്ന് വാങ്ങാമെന്ന് കാട്ടി നരവനെ നൽകിയ എക്‌സ് കുറിപ്പാണ് കോൺഗ്രസ് ആയുധമാക്കുന്നത്. നരവനെയാണോ ആമസോണാണോ കള്ളം പറയുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

നരവനേ പുസ്‌തകം വാങ്ങാമെന്ന് പറഞ്ഞ് നേരത്തെ എക്സ്‌സിൽ കുറിച്ചിരുന്നുവെന്നും താൻ നരവനെയെ വിശ്വസിക്കുന്നുവെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.പുസ്‌തകം ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.എന്നാൽ, പുസ്‌തകം ഇറങ്ങുന്നതിന് മുൻപുള്ള പ്രീ ഓർഡർ പരസ്യമാണ് ട്വീറ്റിൽ പ്രസാധകർ നൽകിയത്. ഇതാണ് നരവനെ പങ്കുവച്ചത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രീഓർഡർ പിന്നീട് റദ്ദാക്കിയെന്നാണ് വിവരം. വിവാദം തുടരുന്നതിനിടെയാണ് വീണ്ടും വിശദീകരണവുമായി പെൻഗ്വിൻ ബുക്‌സ് രംഗത്തെത്തിയത്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...