പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

തിങ്കളാഴ്ച രാത്രി 10 മണി യോടെ പെരിയാറിൽ ജലവിതാനം സമുദ്ര നിരപ്പിൽ നിന്ന് ഒരു മീറ്റർ ആയിരുന്നു വെങ്കിൽ ഇന്ന് രാവിലെ ജലവിതാനം 3.5 മീറ്ററായി ഉയർന്നു.

ജലനിരപ്പ് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂര വരെ യെത്തി.

2019 ന് ശേഷമാണ് ഇത്രയും ജലനിരപ്പ് ഉയരുന്നത്.

പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി.

ഭൂതത്താൻ കെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും മുൻകരുതലായി തുറന്ന് വച്ചിരിക്കുകയാണ്.

പുഴയിലെ ചെളിയുടെ തോത് 100 എൻ.ടി.യു പിന്നിട്ടു. ടർബിഡിറ്റി ഉയർന്നാൽ ആലുവ ജല ശുദ്ധീകരണ ശലയിൽ നിന്നുള്ള പമ്പിങ്ങ് കുറക്കുമെന്ന് അധികൃതർ അറിയിച്ചു.

തുറവുങ്കര കോസ്റ്റ് ഗാർഡ് പരിസരം.തോട്ടിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു.

ഏകദേശം ഒന്നര അടിയോളം വെള്ളം കൂടി ഉയർന്നാൽ വെള്ളം റോഡിലേക്ക് കയറും. കൂടാതെ നേരത്തെ ഇടിഞ്ഞുപോയ റോഡിൻ്റെ വശം ഇനിയും ഇടിഞ്ഞു പോകാനും സാധ്യതയുണ്ട്.

നിലവിൽ പുളിയാമ്പിള്ളി തോടുവഴിയുള്ള തുറവുങ്കര പിരാരൂർ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ശക്തമായ മഴയിൽ കാലടി പുതിയ പാലം നിർമ്മിക്കുന്ന സ്ഥലത്ത് ഉപകരണങ്ങൾ വെള്ളത്തിലായി. ഉപകരണങ്ങൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്.

നിരീശ്വരം തോട് കരകവിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന...

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍...

വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

പൊന്നാനിയില്‍ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു. പാലപ്പെട്ടി സ്വദേശി ഇടശേരി മാമി(82) ആണ് മരിച്ചത്. 2020-ല്‍ ഇവരുടെ മകൻ ആലി അഹമ്മദ്...