പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും.പ്രതിഷേധത്തെ തുടർന്ന് ഇന്നും സഭ സ്തംഭിക്കാനാണ് സാധ്യത.രാഹുല്‍ ഗാന്ധിക്ക് എതിരായ കേസ്, അമിത് ഷായുടെ അംബേദ്കർ പരാമർശം എന്നിവക്കെതിരെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധതിന് തയ്യാറെടുക്കുന്നത്. പാർലമെന്‍റ് കവാടങ്ങളില്‍ ധർണകള്‍ക്കും പ്രകടനങ്ങള്‍ക്കും ലോക്സഭാ സ്പീക്കർ ഓം ബിർല വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്‍റ് വളപ്പില്‍ ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. അംബേദ്കർ പരാമർശത്തിന്‍റെ പേരില്‍ അഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ മുഴുവൻ സമയവും സമരത്തിലായിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ ജെപിസിയെ നിയോഗിച്ചു പ്രമേയം പാസാക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.