ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കിയ വിഴിഞ്ഞത്തെത്തി

സിംഗപ്പൂരില്‍ നിന്നാണ് എംഎസ്സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.പ്രതിവര്‍ഷം രണ്ട് ലക്ഷം കണ്ടെനറുകള്‍ വരെ കൈകാര്യം ചെയ്യുന്ന കപ്പല്‍ കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.ഇന്ത്യൻ തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്ക് കപ്പലാണ് എംഎസ്‌സി തുർക്കി. വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണിത്. സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട ചരക്കു കപ്പല്‍ 5 മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. വാട്ടർ സല്യൂട്ട് നല്‍കി ടഗ്ഗുകള്‍ തുർക്കിയെ സ്വീകരിച്ചു. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന കപ്പല്‍ റൂട്ടിലും ചരക്കെത്തിക്കുന്ന കപ്പല്‍ കൂടിയാണിത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...