ബാറിന് മുന്നിൽ വെച്ച് ആക്രമണം; യുവാവിന്‍റെ തല അടിച്ചു തകർത്തു

കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിൽ വെച്ച് യുവാവിനുനേരെ ആക്രമണം.ആക്രമണത്തിൽ യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു. ബാറിലുണ്ടായിരുന്ന പ്രശ്നത്തിന് പിന്നാലെയാണ് പുറത്ത് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദനമേറ്റത്.ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കമ്പി പോലുള്ള വടികൊണ്ടും ചിലര്‍ ഹോക്കി സ്റ്റിക്കുകൊണ്ടും യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.ബാറിനുള്ളിൽ വെച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ യുവാവിനെ പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. തുടര്‍ന്നാണ് ബാറിന് പുറത്തുവെച്ചും റോഡിൽ വെച്ചും യുവാവിനെ ആക്രമിച്ചത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ യുവാവിനെ പല തവണ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.മർദനത്തിൽ യുവാവിന്‍റെ തലയോട്ടി പൊട്ടുകയും തലച്ചോറിൽ നിന്ന് രക്തപ്രവാഹം ഉണ്ടാകുകയും ചെയ്തു.പരിക്കേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ യുവാവിന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിൽ

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിലായി.ടി എം ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50...

റോഡ് നിർമാണത്തിനെന്ന പേരിൽ അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസ്; കോൺട്രാക്ടർ അറസ്റ്റിൽ

റോഡ് നിർമാണത്തിനെന്ന പേരിൽ കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ. വിളപ്പിൽ പിറയിൽ...

കെ.എസ്.ആർ.ടി.സി ബസ് തട്ടിയെടുക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍നിന്നും ബസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിൻ (34) ആണ് അറസ്റ്റില്‍ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ...

സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ

പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ.ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു....