കൊട്ടാരക്കരയിൽ പാമ്പുകടിയേറ്റ യുവാവ് മരിച്ചു.ഓടനാവട്ടം സ്വദേശിയായ നിഥിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
അതേ സമയം, യുവാവിന് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചു.
എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആന്റി വെനം ഉൾപ്പടെ നൽകിയതാണെന്നും ആശുപ്രതി അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.