മംഗളവനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

കൊച്ചി മംഗളവനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലക്കാരനായ ബഹാദൂര്‍ സന്‍ഡി (30) ലാണ് മരിച്ചത്. കമ്പി നട്ടെല്ലില്‍ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വ്യക്തത ലഭിക്കുമെന്നു പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബര്‍ 14-നാണ് മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. മംഗളവനം ജീവനക്കാരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ബഹാദൂര്‍ സന്‍ഡി ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊച്ചിയില്‍ താല്‍ക്കാലിക ടെന്റ് കെട്ടി താമസിക്കുകയായിരുന്നു ബഹാദൂറും കുടുംബവും. വിവിധ ജോലികള്‍ ചെയ്താണു ബഹാദൂര്‍ ജീവിച്ചിരുന്നത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കളമശേരി ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനായി വിട്ടുകൊടുക്കും.

Leave a Reply

spot_img

Related articles

വേമ്പനാട് കായലിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാർ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി...

ഉയർന്ന അൾട്രാവയലറ്റ് സൂചിക 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖാപിച്ചു. കാസർകോട്, കണ്ണൂർ ഒഴികെയുള്ള മറ്റ് 7...

പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച്‌ നടക്കുകയാണെന്നും ഇവര്‍ക്കൊക്കെ എന്താണിത്ര പറയാനുള്ളതെന്നും നടൻ സലിം കുമാർ

പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച്‌ നടക്കുകയാണെന്നും ഇവര്‍ക്കൊക്കെ എന്താണിത്രയും പറയാനുള്ളതെന്നും നടൻ സലിം കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍...

മദ്യപിച്ച്‌ ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനാപുരത്ത് മദ്യപിച്ച്‌ ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ്...