തെള്ളിയൂർക്കാവ് പടയണിക്ക് ചൂട്ടുവെപ്പ് നാളെ

മധ്യതിരുവിതാംകൂറിലെ ഈ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ വെള്ളിയാഴ്ച ചൂട്ടുവെക്കും.രാത്രി കളമെഴുതിപാട്ടിനുശേഷം രാത്രി 9നും 9.25നും മധ്യെ പച്ചതപ്പിൽ ദീപ കൊട്ടിയാണ് ചടങ്ങ് ആരംഭിക്കുക.തളകല്ലിലെ നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്ന് ആർപ്പോ.. ഇയ്യോ വിളിയോടെ ക്ഷേത്രത്തിനു പടയണി കലാകാരൻമാരും ഭക്തരും ചേർന്ന് വലം വെക്കും.കാളിയുടെ പീഠവും വാളും പ്രതിഷ്ഠിച്ച കോവിലിനു മുന്നിൽ പടയണി കളത്തിലാണ് അനുവാദം ചൊല്ലി പാരമ്പര്യ അവകാശി ചൂട്ടു വെക്കുക.. പിന്നീട് പുലനൃത്തം, ഗണപതി, പിശാച് കോലങ്ങൾ എന്നിവ അരങ്ങേറും. ശനിയാഴ്ച ഗണപതി,പക്ഷി, യക്ഷി, മാടൻ, മറുത,എന്നീ പഞ്ച കോലങ്ങളാണ് പ്രധാനം.22ന് തെള്ളിയൂർക്കാവ് പടയണിയിലെ വേറിട്ടയിനമായ ചൂരൽ അടവി. വൈകിട്ട് 4ന് പകലടവി നടക്കും. രാത്രി 12ന് വെച്ചൊരുക്ക്. പിന്നീട് ചൂരൽ അടവിക്കായി കളം നിറയും.23,24 തീയതികളിൽ രാത്രി വഴിപാട് കോലങ്ങൾ കാപ്പൊലിക്കും. 25ന് വല്യ പടയണി. വൈകിട്ട് ദീപാരാധനക്ക് ശേഷം കാവിലമ്മയേയും കാലേക്ഷിയമ്മയേയും ഇരു ജീവിതകളിൽ കളത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പുലർച്ചെ വരെ എല്ലാ കോലങ്ങളും കളത്തിൽ ആടും. പുലർച്ചെ മംഗളകോലം ആടുന്നതോടെ പടയണി കളത്തിലെ ചൂട്ടണയും. പിന്നീട് ഇരു ജീവിതകളും ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളും.വൈകിട്ട് 41ആം കളമെഴുതിപ്പാട്ട് നടത്തി പാട്ടമ്പലനട അടക്കുന്നതോടെ ഈ വർഷത്തെ പടയണി ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ പി ജി സതീഷ് കുമാർ, സെക്രട്ടറി അഖിൽ എസ് നായർ എന്നിവർ അറിയിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...