ബി.ജെ.പിയില്‍ ഭിന്നതയില്ല എല്ലാവരും ഒറ്റക്കെട്ട്; സി. കൃഷ്ണകുമാർ

ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി സി. കൃഷ്ണകുമാർ.തന്നേക്കാള്‍ കഴിവുറ്റ നിരവധിപേർ പാർട്ടിയിലുണ്ട്. പക്ഷേ സ്ഥാനാർഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിർദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവർത്തകനെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് കൃഷ്ണകുമാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി നദ്ദയും ഉള്‍പ്പെട്ട ഒരു പാർലമെന്ററി ബോർഡാണ് അസംബ്ലി സ്ഥാനാർഥികളെ തീരുമാനിച്ചത്. പാർട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അത് അച്ചടക്കത്തോടെ നിർവഹിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും കൃഷ്ണകുമാർ പറഞ്ഞു. നഗരസഭാ കൗണ്‍സിലർമാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കൗണ്‍സിലർമാരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി അവർ നിർവഹിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഒരുശതമാനം പോലും വോട്ടു കുറഞ്ഞിട്ടില്ല. കൃത്യമായ വിലയിരുത്തല്‍ യോഗം നടത്താൻ പോകുന്നതേയുള്ളൂ. ദേശീയ നേതൃത്വത്തിന് പരാതി കൊടുത്തുവെന്നത് തെറ്റായ വാർത്തയാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...