സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമത്തിൽ സർക്കാരിന് തിരിച്ചടി. ഡോക്ടർ കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിൽ അടിയന്തിര സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. വൈസ് ചാൻസിലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.കേസിൽ പുതിയ വൈസ് ചാൻസലർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ചട്ട വിരുദ്ധമായ നടപടികളുണ്ടായെന്നും അടിയന്തര സ്റ്റേ വേണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. നോട്ടീസിൽ മറുപടി ലഭിച്ചശേഷമാകും വിശദവാദം കേൾക്കുക. അതേസമയം പ്രതിഷേധങ്ങൾക്കിടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർമാരായി ഡോക്ടർ സിസ തോമസും ഡോക്ടർ കെ ശിവപ്രസാദും ചുമതലേറ്റു.ഇന്നലെയണ് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസിലറിനെ ഗവർണർ നിയമിച്ചത്. നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നും കോടതിവിധി അനുസരിച്ചാണ് തീരുമാനമെന്നുമാണ് ഗവർണറുടെ പ്രതികരണം. ടതു സംഘടനപ്രവർത്തകരുടെയും എസ്എഫ്ഐയുടെയും പ്രതിഷേധങ്ങൾക്കിടയായിരുന്നു കെ. ശിവപ്രസാദ് ചുമതല ഏറ്റെടുത്തത്. പ്രവർത്തിക്കുന്നതിൽ പേടിയില്ലെന്ന് ശിവപ്രസാദും , മികച്ച പ്രവർത്തനം നടത്താൻ ശ്രമിക്കുമെന്ന് സിസാ തോമസും പ്രതികരിച്ചു