കോട്ടയത്ത് വീടുകളിൽ കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവ് കുടുങ്ങി

കോട്ടയത്ത് വടവാതൂർ മാധവൻ പടിയിൽ അഞ്ചിലധികം വീടുകളിൽ കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിലായി.കാഞ്ഞിരപ്പള്ളി സ്വദേശി ഷാജഹാനാണ് പിടിയിലായത്.

ചങ്ങനാശ്ശേരിയിൽ മോഷണശ്രമം നടത്തുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കോട്ടയത്ത് വടവാതൂർ മാധവൻപടിയിലെ അടുത്തടുത്തായി ഉള്ള അഞ്ചുലധികം വീടുകളിൽ ഇയാൾ കവർച്ചാ ശ്രമം നടത്തിയത്.വീടുകളിലെ നിരീക്ഷണ ക്യാമറകൾ അടിച്ചു തകർത്ത ശേഷം ആയിരുന്നു കവർച്ചാ ശ്രമം നടത്തിയത്. എങ്കിലും ഇതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ മണർകാട് പോലീസ് ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഷാജഹാനെ പിടികൂടുന്നത്.

ശരീരപ്രകൃതവും, മാസ്ക് ധരിച്ചതും അടക്കമുള്ള സാമ്യങ്ങളുടെ അടിസ്ഥാനത്തിൽ സംശയം തോന്നി പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മാധവൻ പടിയിലെ അടക്കം മോഷണശ്രമം താനാണ് നടത്തിയത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്.

ഒരുമാസം മുമ്പ് വടവാതൂരിലെ മിൽമ ഡയറിക്ക് സമീപം രണ്ടു വീടുകളിൽ ശ്രമം നടത്തിയതും ഇയാൾ തന്നെയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...