തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ: പദ്ധതിക്കായി കേന്ദ്രാനുമതി തേടി സര്‍ക്കാർ

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ: പദ്ധതിക്കായി കേന്ദ്രാനുമതി തേടി സര്‍ക്കാർ .ലൈറ്റ് മെട്രോയ്ക്കു പകരം തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പദ്ധതികള്‍ക്കായി സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാറിന് മുഖ്യമന്ത്രി നിവേദനം കൈമാറി. കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖട്ടാർ കേരളത്തിലെത്തിയത്.കോവളത്ത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചർച്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉൾപ്പെടെയുള്ളവർ ചർച്ചയ്‌ക്കെത്തിയിരുന്നു. ഇതിനിടെ, കേന്ദ്രമന്ത്രിയെ സന്ദർശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളിൽ മുഖ്യമന്ത്രി നിവേദനം സമർപ്പിച്ചത്. പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ കൊണ്ടുവരാനായിരുന്നു നേരത്തെ ആലോചനയുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ ആലോചനങ്ങൾ പിന്നീട് നിലച്ചുപോയിരുന്നു. പിന്നീട് കഴിഞ്ഞ ബജറ്റ് അവതരണത്തിൽ ലൈറ്റ് മെട്രോകളുമായി മുന്നോട്ടുപോകാൻ പിണറായി സർക്കാർ തീരുമാനിച്ച വിവരം ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...