തിരുവനന്തപുരം ജില്ലാതല പട്ടയമേള ഒക്ടോബർ മൂന്നിന്

തിരുവനന്തപുരം ജില്ലാതല പട്ടയമേള ഒക്ടോബർ മൂന്ന് ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവർ ചേർന്ന് പട്ടയങ്ങൾ വിതരണം ചെയ്യും.

സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായി റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന ആശയത്തിലൂന്നിക്കൊണ്ട് 332 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. 44 എൽ.എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എൽ.റ്റി പട്ടയങ്ങളും 21 റ്റി.ആർ.ആർ ഉം നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയും ഉൾപ്പെടെയുള്ള പട്ടയങ്ങളാണ് മേളയിൽ വിതരണത്തിന് തയാറായിട്ടുള്ളത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...