എൻസിപിയിലെ മന്ത്രിമാറ്റത്തിൽ കടുത്ത നടപടിയിലേക്കൊരുങ്ങി തോമസ് കെ. തോമസ്.
മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ പരസ്യ പ്രതികരണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെ ധരിപ്പിച്ചു.
മന്ത്രിയാക്കാൻ ആകുമോ എന്ന് മുഖ്യമന്ത്രി നിലപാട് പറയണമെന്നും തോമസ് കെ. തോമസ് ആവശ്യപ്പെടുന്നുണ്ട്.
എൻസിപിയിലെ ഒരു വിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവർത്തിക്കുന്നുണ്ട്.
മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.
എന്നാൽ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെയാണ് തോമസ് നിലപാട് കടുപ്പിച്ചത്.