ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ്; സുപ്രീംകോടതി വിധി ഇന്ന്

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...