അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം.

ഏറെ നാളായി ഒരേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മരിച്ച മൂന്ന് പേരും.

അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിന്റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപെട്ടത്. ടാങ്കിന് മൂന്ന് മീറ്ററിലധികം താഴ്ചയാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

Leave a Reply

spot_img

Related articles

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷാേഭകാരികള്‍ വീണ്ടും തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം അവർ വളഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവനുമുന്നില്‍ നിലയുറപ്പിച്ച സൈന്യം...

16-ാമത് ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ...

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...