തമിഴ്നാട്- പാലക്കാട് അതിർത്തിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു

തമിഴ്നാട്- പാലക്കാട് അതിർത്തിയായ മുള്ളിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു.തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയില്‍ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്. റോഡരികിലെ പാറയില്‍ ഇടിച്ച്‌ കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പൊലീസാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പുഴകടന്ന് മുക്കാല്‍ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.

Leave a Reply

spot_img

Related articles

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി.വടക്കഞ്ചേരിയിലാണ് സംഭവം.കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി...

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്.സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത്...

ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു

വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരില്‍ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ...

ഇല്ലിക്കൽ കവലയിൽ റാേഡിലെ വെള്ളം ഇറങ്ങി

ഒരാഴ്ചയായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല മോചനം നേടുന്നു. സാവധാനം വെള്ളം ഇറങ്ങിതുടങ്ങി. ജല നിരപ്പിൽ കുറവുണ്ടെങ്കിലും റോഡിലെ വെള്ളം...