മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു; മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം കോട്ടയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. മൂന്നുപേര്‍ പിടിയില്‍. പുത്തൂര്‍ സ്വദേശികളായ സിയാദ്, സിനാന്‍, ഫുഹാന്‍ സെനിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി 11 മണിയോടെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോള്‍ ഇവര്‍ ആള്‍ട്ടോ കാറിലെത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. ചാവി ഊരിയെടുക്കുകയും യാത്രക്കാരെ മുഴുവന്‍ ഇറക്കി വിട്ട് ബസിന്റെ ട്രിപ്പ് മുടക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പരിശോധനയില്‍ പ്രാഥമികമായി തന്നെ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതും ചെയ്തു. എന്നാല്‍ ഈ പരിശോധനയിലും മദ്യപിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയത്. പിന്നാലെയാണ് മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തത്. ട്രിപ്പ് മുടക്കി, കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഡ്രൈവറെ മര്‍ദിച്ചു തുടങ്ങിയ വിഷയങ്ങളിലാണ് കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

Leave a Reply

spot_img

Related articles

കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി; യുവാവിനെതിരെ കേസ്

കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പൊലീസ് കേസെടുത്തു.2022 മുതല്‍ ഷിജാസും ഈ യുവതിയും...

‘ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം’ ; ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്. ലോകത്തെല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. എംബുരാന്‍ സിനിമാ...

‘ വഖഫ് ബില്‍ മുസ്ലിമുകളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം’ ; രാഹുല്‍ ഗാന്ധി

മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനക്കെതിരെ ആക്രമണം...

‘വഖഫ് ബില്ല് മുസ്ലീം വിരുദ്ധമല്ല; ബില്‍ പാസാക്കുന്നതോടെ മുനമ്പത്തെ ജനങ്ങളുടെ പ്രയാസത്തിന് അവസാനമാകും’ ; കിരണ്‍ റിജ്ജു

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. ചര്‍ച്ചയുടെ ഭാഗമായ ഭരണപ്രതിപക്ഷ അംഗങ്ങളെ നന്ദി...