‘തൃശൂര്‍ പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ല; സുരക്ഷ ആചാരങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലാകണം’; മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി മുഖ്യമന്തി

തൃശൂര്‍ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എക്‌സ്‌പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പോലീസുമായി ചേര്‍ന്ന് ഒരുക്കണം. കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം.ത്യശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കണം. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണം.2024 ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള നിബന്ധനകള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പ്രായോഗികമായി ചെയ്യാവുന്നവ സംബന്ധിച്ച് ജില്ലാ ഭരണ സംവിധാനം പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തി ഉചിതമായ നടപടി കൈക്കൊള്ളണം.പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകള്‍, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂര്‍ കോര്‍പ്പറേഷന്‍ ഉറപ്പാക്കണം. പൂരം എക്‌സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹംദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ കൊച്ചില്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം.നാട്ടാനകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സുപ്രീംകോടതിയുടെ 1.11.2018ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തിര നടപടി വനംവകുപ്പ് കൈക്കൊള്ളണം.പൂരത്തിന്റെ ശോഭ കെടാത്ത വിധത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും, ആനകളുടെ ഫിറ്റ്‌നസ്. വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ പോലീസും ജില്ലാ ഭരണ സംവിധാനവുമായി ചേര്‍ന്ന് കൈക്കൊള്ളണം.പൂരം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ആരോഗ്യരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജീവനക്കാര്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജീകരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമാക്കണം. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം തൃശ്ശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ക്കും അലര്‍ട്ട് മെസ്സേജ് നല്‍കുമ്പോള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദ്ദേശം നല്‍കണം.വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിന്‍കാട് മൈതാനത്തും അഗ്നിരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് പൂരത്തിന് മുന്‍പ് മോക് ഡ്രില്‍ നടത്തി കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ , ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ , ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു , ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ , ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ , റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ , സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് , ഇന്റലിജന്‍സ് മേധാവി പി വിജയന്‍ , വനം വകുപ്പ് മേധാവി ഗംഗാ സിംഗ് , തൃശൂര്‍ എം എല്‍ എ പി. ബാലചന്ദ്രന്‍, തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് , ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ , സിറ്റി പോലീസ് കമ്മീഷണര്‍ , തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നീവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...