കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും.അഭിമുഖം മെയ് 21ന് കോട്ടപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ഹെല്‍ത്ത് ജില്ലാ ഓഫീസില്‍. ഉദ്യോഗാര്‍ഥികള്‍ മെയ് 17ന് വൈകീട്ട് അഞ്ചിനകം ehealthkozhikode@gmail.com ലേക്ക് ബയോഡാറ്റ അയക്കണം. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ, ബിസിഎ/ബിഎസ്സി/ബിടെക്/എന്‍ഐസിഎ (ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് (ഐടി). പ്രതിമാസ വേതനം: 10000 രൂപ. കാലാവധി: ആറ് മാസം. പ്രായപരിധി: 18-35 വരെ. വിശദവിവരങ്ങള്‍ https:/ ehealth.kerala.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 9495981755.