പഴം പച്ചക്കറി എന്നിവയിലെ മൂല്യ വര്‍ദ്ധിത ഉല്‍പ്പനങ്ങളില്‍ പരിശീലനം

സംരംഭകരാകാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ‘അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.

താല്പര്യമുള്ളവര്‍ക്ക് ജൂണ്‍ 11 മുതല്‍ 15 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. 


പഴം പച്ചക്കറി എന്നിവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, വിവിധ ടെക്‌നോളജികള്‍, പോസ്റ്റ് ഹാര്‍വെസ്റ്റ്  ഓപ്പറേഷന്‍സ്, ബിസിനസ് തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, ബാങ്ക് ലോണ്‍സ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയ നിരവധി സെഷനുകള്‍ ആണ് ഉള്‍പെടുത്തിയിരിക്കുന്നത്.

താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി ജൂണ്‍ 7 ന് മുന്‍പ് കീഡിന്റെ വെബ്‌സൈറ്റായ www.kied.Info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി.

3,540 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് ടി ഉള്‍പ്പടെ).

താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയും, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890 / 2550322/9188922800

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...