ചെന്നൈ തിരുവള്ളൂവരിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം

ചെന്നൈ കവരൈപേട്ടയില്‍ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റിയതായി വിവരം, മൂന്ന് കോച്ചുകൾക്ക് തീ പിടിച്ചു.

സിഗ്നൽ തകരാറാണ് അപകട കാരണമെന്നും പ്രാഥമിക വിവരമുണ്ട്.

ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം.

മൈസുരു-ദര്‍ബാംഗ ഭാഗമതി എക്‌സ്പ്രസ് ലൂപ്പ് ലൈനിൽ കിടക്കുകയായിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ഇരു ട്രെയിനുകളുടേതുമായി 13 കോച്ചുകൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്.

മൂന്നു കോച്ചുകള്‍ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ ആന്ധ്രാ അതിർത്തിയിലാണ് സംഭവം.

അപകടത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തിരുവള്ളുവര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി ആംബുലൻസുകളാണ് സ്ഥത്തേക്ക് എത്തിച്ചിരിക്കുന്നത്.

അപകടത്തിന് തുടർന്ന് ഇരു ദിക്കുകളിലേക്കുമുള്ള തീവണ്ടി ഗതാഗതം പൂർണമായും നിർത്തിവച്ചു.

Leave a Reply

spot_img

Related articles

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...

തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം

തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു...

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി....

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്....