പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി

പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്തൊന്നും ഏറ്റെടുത്തിട്ടില്ല. പദ്ധതി സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും മന്ത്രി പറഞ്ഞു. പദ്ധതി സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചുവെന്നും പൊതുജനങ്ങള്‍ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രിയദര്‍ശിനി പദ്ധതി നിലവില്‍ മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചനയില്ല. സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ ഗതാഗത നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗതാഗതമന്ത്രി സി പി ജോണ്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...

നെയ്യാറ്റിൻകര സമാധി വിവാദം: ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോലീസിന്റെ അന്തിമ റിപ്പോർട്ട്

ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. 'ഗോപൻ സ്വാമി'യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാക്കുംമൂട് സ്വദേശി മണിയൻ എന്ന ഗോപന്റേത് കൊലപാതകമോ...