ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി

ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി .ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ദേശീയ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റി റിപ്പോർട്ട് സുപ്രീം കോടതിയുടെയും എല്ലാ ഹൈക്കോടതികളുടെയും വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 2025 മാർച്ചിലെ അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം.

പെണ്‍കുട്ടിയുടെ പാന്റിന്റെ നൂല്‍ വലിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്യുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. കേസില്‍ പിന്നീട് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീയുടെ വസ്ത്രമഴിക്കുകയും മാറിടത്തില്‍ അമർത്തുകയും ചെയ്യുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന പാട്‌ന ഹൈക്കോടതിയുടെ ജൂലായ് ഒൻപതിലെ വിധിയും സുപ്രീം കോടതി പുതിയ മാർഗനിർദേശത്തിനായി പരിഗണിച്ചു.കേസുകളില്‍ ജഡ്‌ജിമാർ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് പാട്‌ന ഹൈക്കോടതി ഉത്തരവിനെ ഉദ്ദരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജീവനക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ കോടതികളും ഹാൻഡ്‌ബുക്കില്‍ അടങ്ങിയിരിക്കുന്ന നിർദേശങ്ങള്‍ പാലിക്കണം. എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹാൻഡ്‌ബുക്കുകളിലെ നിർദേശങ്ങള്‍ പാലിക്കാൻ സംസ്ഥാന സർക്കാരുകള്‍ ആവശ്യപ്പെടണം. ഇതുസംബന്ധിച്ച്‌ ഒരു വിധിന്യായവും താമസിയാതെ അപ്‌ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...

നെയ്യാറ്റിൻകര സമാധി വിവാദം: ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോലീസിന്റെ അന്തിമ റിപ്പോർട്ട്

ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. 'ഗോപൻ സ്വാമി'യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാക്കുംമൂട് സ്വദേശി മണിയൻ എന്ന ഗോപന്റേത് കൊലപാതകമോ...

പ്രിയദർശിനി പദ്ധതി; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ

കേരളത്തിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് കനത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയുടെ നഷ്ടം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.മുൻ...